ആറ്റിങ്ങൽ : എം.സി.സി.പി.എ ആറ്റിങ്ങൽ നഗരസഭ യൂണിറ്റ് സമ്മേളനം മുൻ ചെയർമാൻ സി.ജെ.രാജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കിടപ്പു രോഗികളായ യൂണിറ്റ് അംഗങ്ങൾക്ക് പാലിയേറ്റീവ് കെയറിൻ്റെ സേവനം ലഭ്യമാക്കുന്ന പുതിയ സംവിധാനവും ആരംഭിക്കും. ഇതിനായി പ്രത്യേക ഹെൽപ്പ് ഡെസ്കും യൂണിയൻ നേതൃത്വം രൂപീകരിക്കും. പെൻഷനായിട്ടുള്ളവരുടെ ഡിഎ കുടിശ്ശിക ഒറ്റത്തവണയായി അനുവദിക്കുക, പെൻഷൻ പാസ്ബുക്ക് യാഥാർത്ഥ്യമാക്കുക എന്നിവയായിരുന്നു യോഗത്തിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിനിൽ പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും നടന്നു. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് നസീറബീവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.രാജാമണി സ്വാഗതം പറഞ്ഞു.