ലക്ഷ്മി (28) ആണ് മരിച്ചത്.
9ഉം 1ഉം വയസായ മക്കളും ഭർത്താവും പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാത്രി 12 മണിയോടെ കല്ലമ്പലം ആഴാം കോണം ജംഗ്ഷന് സമീപം ആയിരുന്നു അപകടം. കിഴൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം ആണ് അപകടത്തിൽ പെട്ടത്. ലക്ഷ്മിയുടെ ഭർത്താവ് അഞ്ചുലാൽ ഒരാഴ്ച മുൻപാണ് അബുദാബിയിൽ നിന്നും ലീവിൽ നാട്ടിലെത്തിയത്.
ആഴാംകോണം മുല്ല മംഗലം വൈഗാ ലാൻഡിൽ താമസിക്കുന്ന കുടുംബം ആണ് അപകടത്തിൽ പെട്ടത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശൂപത്രിയിൽ.