*പനിയെ തുടർന്ന് വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു*

കിളിമാനൂർ :പനിയെ തുടർന്ന് വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.

മടവൂർ പുലിയൂർക്കോണം അറുകാഞ്ഞിരം ദേവിക നിലയത്തിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ബി.ജെ.ബിന്ദു (45)ആണ് മരിച്ചത്.

 ഇന്നലെ പുലർച്ചെ നാലുമണിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. പനി ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. ഏക മകൾ ദേവിക.