പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസ്സാക്കണമെന്നു നിർദേശിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കർശനമായി പാലിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു. പ്രവേശന മാർഗരേഖ മാറ്റം വരുത്തി പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി.കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദേശം കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണു പുതിയ കത്ത്. ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്നതു ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിർദേശമാണ്. 14 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങൾ പ്രായപരിധി 6 ആക്കിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് 3–6 വയസ്സ് നഴ്‌സറി, കെജി തലമാണ്.