മധ്യപ്രദേശിലെ ഹാർദയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. സ്‌ഫോടനത്തിൽ 6 മരണം, 59 പേർക്ക് പരിക്കേറ്റു. ഒന്നിന് പുറകെ ഒന്നായി നിരവധി സ്ഫോടനങ്ങൾ സംഭവിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. രിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി വരികയാണ്. 70 ആംബുലൻസുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ജീവനക്കാരും സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് യോഗം വിളിച്ചു. കൂടാതെ മന്ത്രി ഉദയ് പ്രതാപിനോട് എത്രയും വേഗം സംഭവസ്ഥലത്തേക്ക് പോകാൻ നിർദേശം നൽകിയിട്ടുണ്ട്.