കിളിമാനൂർ, ചൂട്ടയിൽ, കായാട്ടുകോണം, എസ് ആർ ഭവനിൽ സുനിൽകുമാർ (49) മരണപ്പെട്ടു. കിളിമാനൂർ ജംഗ്ഷനിൽ മുൻകാല ജീപ്പ് ഡ്രൈവറായും , നിലവില്‍ പാപ്പാല ഗവൺമെന്റ് എൽ.പി.എസ് സ്കൂൾ വാൻ ഡ്രൈവറും, കിളിമാനൂർ ജംഗ്ഷനിലെ ഓട്ടോഡ്രൈവറും ആയിരുന്നു.
ഇന്നലെ രാത്രിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ഗുരുതരാവസ്ഥയിലായതിനാൽ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും വഴി മധ്യേ രാത്രി 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കിളിമാനൂർ പോലീസിന്‍റെ ഇൻക്വസ്റ്റ് നടപടികൾക്കും, ആശുപത്രി നടപടികൾക്കും ശേഷം ഇന്ന് ഉച്ചയോടെ കിളിമാനൂർ ജംഗ്ഷനിൽ എത്തിക്കും. തുടർന്ന് കിളിമാനൂരിൽ സഹപ്രവർത്തകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോകും.
#ഭാര്യ - രാജി