എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 4 മുതൽ 25 വരെ..

എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഫെബ്രുവരി മാസം 19 ന് ആരംഭിച്ച് 23 ന് അവസാനിക്കും. 
രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം. 
എസ്.എസ്.എൽ.സി. യുടെ പൊതുപരീക്ഷ മാർച്ച് മാസം 4 ന് ആരംഭിച്ച് മാർച്ച് മാസം 25 ന് അവസാനിക്കും. 
രാവിലെ 9.30 മുതലാണ് പരീക്ഷാ ആരംഭിക്കുന്നത്. 
ഹയർ സെക്കണ്ടറി പരീക്ഷ
ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിച്ചു. 
ഈ പരീക്ഷകൾ ഫെബ്രുവരി 21 ന് അവസാനിക്കും.
ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ വർഷ പൊതുപരീക്ഷകൾ മാർച്ച് 1 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിക്കും. 
രാവിലെ 9.30 മുതലാണ് ഹയർ സെക്കണ്ടറി പരീക്ഷകൾ ആരംഭിക്കുന്നത്.

വൊക്കേഷണൽ ഹയർ സെക്കണ്ടറി
വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിച്ചു 21 ന് അവസാനിക്കും. 
ഒന്നും രണ്ടു വർഷ പൊതുപരീക്ഷകൾ മാർച്ച് 1 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിക്കും. 
പരീക്ഷകൾ രാവിലെ 9.30 ന് തന്നെയാണ് ആരംഭിക്കുന്നത്. 

1 മുതൽ 9 വരെ ക്ലാസ്സുകളിലെ പൊതു പരീക്ഷ
മാർച്ച് 1 ന് ആരംഭിച്ച മാർച്ച് 27 ന് അവസാനിക്കും. 
ഈ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ ഇന്നു തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.