.
.
*അടുപ്പ് കത്തിക്കുന്നതിന് മണ്ണെണ്ണയോ മറ്റ് ദ്രവ ഇന്ധനങ്ങളോ ഉപയോഗിക്കരുത്. ഇത്തരം ഇന്ധനങ്ങള്‍ കൈവശം സൂക്ഷിക്കാതിരിക്കുക.
*പെട്രോള്‍ പമ്പുകള്‍, ട്രാന്‍സ് ഫോര്‍മറുകള്‍ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മാത്രം അടുപ്പ് കത്തിക്കുക.
*ഭക്തജനങ്ങള്‍ മുഖാമുഖമായി നില്‍ക്കുന്ന നിലയില്‍ അടുപ്പുകള്‍ ക്രമീകരിക്കുക. പൊങ്കാലയിടുന്ന ഒരാള്‍ക്ക് പിന്നിലായി മറ്റൊരു അടുപ്പ് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
*അടുപ്പുകള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുക.
*സാരിത്തുമ്പുകള്‍, ഷാളുകള്‍, അയഞ്ഞ വസ്ത്രങ്ങള്‍ എന്നിവ ശരീരത്തോട് ചേര്‍ത്ത് ചുറ്റിവയ്ക്കുക. വസ്ത്രത്തിന്റെ തുമ്പ് അലക്ഷ്യമായി നീണ്ടുകിടക്കുന്നത് ഒഴിവാക്കുക.
*അത്യാവശ്യമുണ്ടായാല്‍ തീ അണയ്ക്കുന്നതിന് ഉപയോഗിക്കുന്നതിനായി സമീപത്തായി അല്‍പം വെള്ളം കരുതുക.
*പെര്‍ഫ്യൂം ബോട്ടിലുകള്‍, സാനിറ്റൈസറുകള്‍ എന്നിവ കൈവശം സൂക്ഷിക്കാതിരിക്കുക.
*അടുപ്പ് കത്തിക്കുന്നതിന് മുന്‍പായി അധികമുള്ള വിറക് സുരക്ഷിതമായി മാറ്റിവയ്ക്കുക.
*അടുപ്പ് കത്തിച്ച ശേഷം അണയ്ക്കുന്നതിന് മുന്‍പായി അവരവരുടെ സ്ഥാനം വിട്ട് മാറാതിരിക്കുക. അടുപ്പില്‍ നിന്നും പുറത്തേയ്ക്ക് തീ പടരുന്നില്ല എന്നത് ഉറപ്പാക്കുക.
*പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂര്‍ണമായി അണഞ്ഞതായി ഉറപ്പാക്കിയ ശേഷം മാത്രം സ്ഥാനം വിട്ട് പോകുക. അടുപ്പില്‍ നിന്നും മാറ്റുന്ന വിറകില്‍ നിന്നും മറ്റ് വസ്തുക്കളിലേയ്ക്ക് തീ പടരാതിരിക്കുന്നതിനായി അത് പൂര്‍ണമായി അണച്ചു എന്ന് ഉറപ്പാക്കുക.
*വസ്ത്രങ്ങളില്‍ തീ പിടിച്ചാല്‍ നിലത്തുകിടന്ന് ഉരുളുക. സമീപത്ത് നില്‍ക്കുന്നവര്‍ വെള്ളമൊഴിച്ചോ കട്ടിയുള്ള തുണികൊണ്ട് മൂടിയോ തീ അണയ്ക്കുക.
*കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നില്‍ക്കുന്നതിന് അനുവദിക്കാതിരിക്കുക.
*അടിയന്തര സാഹചര്യങ്ങളില്‍ ഫയര്‍ ഫോഴ്സ് / പോലീസ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായുള്ള സ്ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കുക.
*ഡ്യൂട്ടിയിലുള്ള ഫയര്‍ ഫോഴ്സ് / പോലീസ് സേനാംഗങ്ങളുടെ സുരക്ഷ നിര്‍ദേശങ്ങള്‍ അനുസരിക്കുക.
*ഹൈഡ്രജന്‍ ബലൂണുകളും സമാന വസ്തുക്കളും തീര്‍ത്തും ഒഴിവാക്കുക.
*അടിയന്തിര ഘട്ടത്തില്‍ 101ല്‍ ബന്ധപ്പെടുക
.
.
#fireandrescue #ponkala #pongala #attukal #aattukal #attukalpongala #attukalamma #attukaltemple #attukal #aatukal #aattukal #attukaal #temple #pongala #attukalpongala #attukalponkala
#safeponkalagreenponkala #safepongalagreenpongala #greenpongala #safepongala #attukal #aattukaal #attukaal
#safeponkala #greenponkala #ഗ്രീൻപൊങ്കാല #സേഫ്പൊങ്കാല
#safety