തിരുവനന്തപുരം വെള്ളായണിയിൽ ഡേ കെയറിൽ നിന്ന് ഒറ്റക്ക് വീട്ടിലേക്ക് നടന്ന് 2 വയസുകാരൻ. ഈ മാസം 12 ന് ആണ് സംഭവം. കുട്ടി വിജനമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നത് ഒന്നര കിലോ മീറ്ററാണ്. സംഭവത്തിൽ നേമം പൊലീസ് കേസെടുത്തു. സുധീഷ് – അർച്ചന ദമ്പതികളുടെ മകൻ അങ്കിത് ആണ് ഡേ കെയറിൽ നിന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് പോയത്.വെള്ളായണി കാക്കാമൂലയിൽ തിങ്കളാഴ്ചയാണ് സംഭവം.കുട്ടി പുറത്തിറങ്ങിയത് ഡേ കെയർ അധികൃതർ അറിഞ്ഞില്ല.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.കുട്ടി പേടിച്ചും കരഞ്ഞും വീട്ടിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടുകാർ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച ശേഷം പൊലീസിൽ പരാതി നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മാതാപിതാക്കൾ ജോലിക്കുപോകുന്നതിനാലാണ് കുട്ടിയെ രണ്ട് കിലോമീറ്ററോളം ദൂരം വരുന്ന ഡേ കെയറിലാക്കിയത്.രണ്ട് വയസും നാല് മാസവും മാത്രമുള്ള അങ്കിത് ഇത്രയും ദൂരം ഒറ്റയ്‌ക്ക് നടന്നെന്നത് ഒരേസമയം ആത്ഭുതവും ആശങ്കയുമാണ് നാട്ടുകാരിൽ ഉണ്ടാക്കിയിരിക്കുന്നത്.