രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതലെ വിക്കറ്റ് നഷ്ടമായി. ബെന്‍ ഡക്കറ്റ് (15), ഒലി പോപ്പ് (0), ജോ റൂട്ട് (11) എന്നിവരെ രവിചന്ദ്രന്‍ അശ്വിന്‍ പുറത്താക്കി. പിടിച്ചുനിന്ന ഓപ്പണര്‍ സാക്ക് ക്രൗളി അര്‍ദ്ധ സെഞ്ച്വറി തികച്ചു. എന്നാല്‍ 60 റണ്‍സെടുത്ത ക്രൗളിയെ കുല്‍ദീപ് യാദവ് പുറത്താക്കി. പിന്നാലെ നാല് റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ കൂടെ കുല്‍ദീപ് പുറത്താക്കി.
ജോണി ബെയര്‍സ്‌റ്റോ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 30 റണ്‍സെടുത്ത് മടങ്ങി. ടോം ഹാര്‍ട്‌ലിയെയും (7) ഒല്ലി റോബിന്‍സണെയും (0) മടക്കി കുല്‍ദീപ് യാദവ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. പൊരുതാന്‍ ശ്രമിച്ച ബെന്‍ ഫോക്‌സിനെ (17) സ്വന്തം പന്തില്‍ തന്നെ അശ്വിന്‍ പിടികൂടി. അവസാനക്കാരനായി ഇറങ്ങിയ ജെയിംസ് ആന്‍ഡേഴ്‌സണെ (0) ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ തന്നെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിപ്പിച്ചു