ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
സി എച്ച് എം എം കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും കാട്ടുപുതുശ്ശേരി വെള്ളചാലിൽ ഷെരീഫ് - നസീല ദമ്പതികളുടെ മകൻ ബിലാൽ (19) മരണപെട്ടത് .കഴിഞ്ഞ ഞായറാഴ്ച രാത്രി 11:40 നായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന തടി കയറ്റി വന്ന ലോറി കടുവയിൽ തോട്ടകാട് പാലത്തിന് സമീപം ബിലാൽ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ടു..തലക്ക് ഗുരുതരമായി പരികേറ്റ ബിലാൽ കിംസ് ആശുപത്രിയിൽ ചികിത്സയിൽ വരുകയായിരുന്നു. നുമോണിയ തലച്ചോറിനെ ബാധിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മസ്തിഷ്ക മരണവും വൈകിട്ട് 4:50ഓടെ മരണവും സംഭവിച്ചു.