മഞ്ചേരിയിൽ പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 123 വര്‍ഷം തടവ്. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ പീഡനത്തിന് ഇരയാക്കിയ കേസിലായിരുന്നു ശിക്ഷാവിധി. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.രണ്ട് കേസുകളിലായാണ് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 8.5 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 2021-22 കാലഘട്ടത്തിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
123 വർഷത്തെ തടവ് ഒന്നിച്ച് അനുഭവിക്കുമ്പോൾ 40 വർഷത്തെ തടവാണുണ്ടാകുക. ഇത് കൂടാതെ ഇയാൾ നഷ്ടപരിഹാരവും നൽകേണ്ടി വരും.