സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 46,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 5830 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു.45,920 രൂപയായിരുന്നു അന്ന് സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വർധിച്ചത്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വർണവില. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്.