ജനുവരി 29ന് കാസർഗോഡ് നിന്ന് ആരംഭിച്ച യാത്ര ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംരംഭകരുടെ പ്രതിഷേധ സംഗമത്തോടെ സമാപിക്കും 13ന് സംസ്ഥാനത്ത് വ്യാപാരികളുടെ കടകൾ അടച്ച് പണിമുടക്കും
ഹോട്ടൽ മെഡിക്കൽ സ്റ്റോർ അടക്കം പണിമുടക്കി സമരത്തിൽ പങ്കെടുക്കും ചെറുകിട വ്യാപാര രംഗത്തെ 29 ആവശ്യങ്ങൾ ഉയർത്തിയാണ് സമരം നടക്കുന്നത്. 12ആം തീയതി വൈകിട്ട് 3 മണിക്ക് ഭരണിക്കാവ് കേരള ബാങ്കിന്റെ സമീപത്ത് നിന്ന് നൂറുകണക്കിന് വനിതകൾ അടക്കം ആയിരക്കണക്കിന് വ്യാപാരികൾ വാദ്യമേളങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടുകൂടി സ്വീകരിച്ചു സമ്മേളന സ്ഥലത്ത് എത്തിച്ചേരുമ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും കരുനാഗപ്പള്ളി ചവറ ഓച്ചിറ കുണ്ടറ ഭരണിക്കാവ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും
എല്ലാ വ്യാപാരികളും കുടുംബാംഗങ്ങളും ഭരണിക്കാവിലെ സ്വീകരണ പരിപാടിയിലും 13ആം തീയതിയിലെ കടയടപ്പ് സമരത്തിലും തിരുവനന്തപുരത്തെ വ്യാപാര സംഗമത്തിലും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ജോജോ K എബ്രഹാം ജില്ലാ സെക്രട്ടറി A Kഷാജഹാൻ മേഖലാ ജനറൽ സെക്രട്ടറി Aനിസാം ട്രഷറർ G K വേണു കുമാർ എന്നിവർ അറിയിച്ചു