ഗവ എൽപിഎസിന്റെ 114 മത് വാർഷികം *തകധിമി* - *2K24* വർണ്ണാഭമായ പരിപാടികളോടെ നടന്നു.രാവിലെ 10 മണി മുതൽ നടന്ന വിദ്യാർത്ഥികളുടെ കലാവിരുന്നിൻ്റെ ഔപചാരികമായ ഉദ്ഘാടനം എച്ച് എം റീജാ സത്യൻ നിർവഹിച്ചു. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നടന്ന സമാപന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ *എ നജാം* അധ്യക്ഷനും എസ് എം സി ചെയർമാൻ *നാസിം* സ്വാഗതവും പറഞ്ഞു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ *എസ് കുമാരി* സംസാരിച്ചു. എച്ച് എം റീജാ സത്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ തയ്യാറാക്കിയ കുട്ടികളുടെ മാഗസിൻ- ' *പട്ടം* ' ചെയർപേഴ്സൺ പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ *തുളസീധരൻപിള്ള* ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്കൂൾ പത്രം- ' *ജാലകം* ' അദ്ദേഹം പ്രകാശനം ചെയ്തു. ആശംസകൾ പറഞ്ഞുകൊണ്ട് ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ *വിജയകുമാരൻ* *നമ്പൂതിരി* സംസാരിച്ചു.രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും *മിസ്റ്റർകേരള* ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത *അൽത്താരിഫിന്* സ്കൂളിന്റെ ഉപഹാരം ചെയർപേഴ്സൺ സമർപ്പിച്ചു.ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ *എന്റെ* *ഡയറി* - *സചിത്ര* *പുസ്തകം* പ്രകാശനം നിർവഹിക്കപ്പെടുകയും വിദ്യാർത്ഥികളെ വേദിയിൽ ആദരിക്കുകയും ചെയ്തു. *എൽ.എസ്.എസ്* വിജയിക്കുള്ള ഉപഹാരം, **ക്ലാസ്* *ടോപ്പേഴ്സിനുള്ള** ഉപഹാരങ്ങൾ, ശാസ്ത്ര- ഗണിത- കലോത്സവ മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ആദരിക്കൽ, ക്വിസ് മത്സര വിജയികളെ ആദരിക്കൽതുടങ്ങിയ പരിപാടികൾ നടന്നു. നല്ല ജനപങ്കാളിത്തത്തോടെ നടന്ന വാർഷിക പരിപാടികൾ സ്കൂളിന്റെ യശസ്സ് ഉയർത്തുന്ന ഒന്നായി മാറി.