മണമ്പൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ആറ്റിങ്ങൽ എംഎൽഎ OS അംബിക ഉദ്ഘാടനം ചെയ്തു

മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ 2024 - 25 വികസന സെമിനാർ 18/01/2024 വ്യാഴാഴ്ച രാവിലെ 10.30 കവലയൂർ ഗുരുമന്ദിരം ഹാളിൽ ചേർന്നു. മണമ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലിസി വി തമ്പി അധ്യക്ഷത വഹിച്ച സെമിനാർ ബഹു: ആറ്റിങ്ങൽ MLA ഉദ്ഘാടനം നിർവ്വഹിച്ചു. കരട് പദ്ധതി രേഖ ബഹു: ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വി പ്രിയദർശിനി പ്രകാശനം ചെയ്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീറിന് കൈമാറി. വർക്കല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് അക്ബർ, ക്ഷേമകാര്യ സ്റ്റാന്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ബ്ലോക്ക് മെമ്പർ ജി. കുഞ്ഞുമോൾ , പഞ്ചായത്തിലെ മറ്റു ജനപ്രതിനിധികൾ , CDS ചെയർപേഴ്സൺ ശകുന്ദള ആസൂത്രണ സമിതി അംഗങ്ങൾ , വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ നിർവ്വഹണ ഉദ്യോഗസ്ഥർ , അങ്കണവാടി വർക്കർമാർ CDS മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ , ഹരിതകർമ്മ സേനാംഗങ്ങൾ , തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു