മലപ്പുറം: പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് പെരുമ്പടപ്പ് പൊലീസ് പൊലീസ് കേസെടുത്തത്.
ഹസീനയെയും മകൾ ഇശ മെഹറിനെയും ഇന്ന് രാവിലെയാണ് കിണറ്റിൽ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുടുംബപ്രശ്‌നം മൂലം ഹസീന കുഞ്ഞുമായി ഭർതൃവീട്ടിലെ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണിപ്പോൾ കൊലക്കുറ്റത്തിന് കേസ്.