മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം കിളിമാനൂർ ചിറ്റിലഴികം എന്ന കൊച്ചു ഗ്രാമത്തിലെ ആവണിയെ തേടിയെത്തി.

കിളിമാനൂർ : മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം കിളിമാനൂർ ചിറ്റിലഴികം എന്ന കൊച്ചു ഗ്രാമത്തിലെ ആവണിയെ തേടിയെത്തി.
 കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്തിൽ ചിറ്റിലഴികത്ത് ഐശ്വര്യ ഗാർഡൻസിൽ ജയകുമാർ - അപർണ ദമ്പതികളുടെ മകളാണ് ആവണി.

കിളിമാനൂർ രാജാരവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കുകയും തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ BSC ബോട്ടണി വിഭാഗത്തിൽ റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയതിനാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ആവണിയെ തേടിയെത്തിയത്.

 2021 - 22 കാലഘട്ടത്തിൽ കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് നിശാശാഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും..