സംവിധായകൻ വിനു അന്തരിച്ചു; വിടപറഞ്ഞത് കുസൃതിക്കാറ്റ്, ആയുഷ്മാൻ ഭവ ചിത്രങ്ങളുടെ സംവിധായകൻ

ചലച്ചിത്ര സംവിധായകൻ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ്– വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം.1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.
2008ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ആയുഷ്മാൻ ഭവഃ, ഭര്‍ത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.