അടയമൺ : അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടയമൺ ജംഗ്ഷനിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും മൗന പ്രാർത്ഥനയും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ ആർ ഷമീം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ ഷിഹാബുദ്ദീൻ ഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എൻ ആർ ജോഷി, പഞ്ചായത്ത് അംഗങ്ങളായ ചെറുനാരകം കോട് ജോണി, ഷീജ സുബൈർ,കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികളായ ആർ മനോഹരൻ,റ്റി മോഹൻലാൽ,ഷീമാ സണ്ണി,യു ഡി എഫ് സ്ഥാനാർഥി ഡി.ദീപക് ബൂത്ത് പ്രസിഡന്റ്‌മാരായ വി.ഷാജി,എസ്.സഞ്ചു,അൽ അമീൻ എന്നിവർ നേതൃത്വം നൽകി.