ദുബായ്: നാട്ടിലേക്ക് മടങ്ങാനായി എയർപോർട്ടിൽ എത്തിയ കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശിയായ മധ്യവയസ്കൻ ദുബായിൽ ഹൃദയാഘാദം മൂലം മരിച്ചു.കല്ലമ്പലം പുല്ലൂർമുക്ക് നാസിയ മൻസിലിൽ നവാസ്( 52)ആണ് മരണപെട്ടത്.തിങ്കളാഴ്ച വൈകിട്ട് 5:30 നായിരുന്നു സംഭവം. നാട്ടിലേക്ക് പോകുവാനായി ദുബായ് എയർപോർട്ടിൽ എത്തി എമിഗ്രേഷനും കഴിഞ്ഞു വിമാനത്തിൽ കയറുന്നതിനായി ബസിൽ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ നവാസിനെ ദുബായ് കനേഡിയൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് ദിവസം മുൻപ് നവാസിന് ശാരീരിക അസ്വസ്ത്ഥതയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു ഇതിന്റെ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാൻ ഇരിക്കവെയാണ് അത്യഹിതം സംഭവിച്ചത്. ദുബായിലെ കുക്കിങ് ഗ്യാസ് വിതരണ കമ്പനിയായ മന്ദൂസ് ഗ്യാസിൽ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു നവാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ പുരോഗമിക്കുന്നു.ഭാര്യ: നുസൈഫ ബീവി. മക്കൾ:മുഹമ്മദ് അർഷാദ്,നാസിയ അമീർ.