വർക്കല സ്വദേശി റിയാദിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.

റിയാദിൽ ജോലി ചെയ്യുന്ന വർക്കല ജനാർദ്ദനപുരം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. റിയാദിൽ നിന്ന് ദമാമിലേക്ക് ലോറിയിൽ ലോഡുമായി പോവുകയായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) ആണ് ദമാം ഹൈവേയിൽ റിയാദ് ചെക്ക് പോയിൻ്റിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം റുമാല് ജനറൽ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇദ്ദേഹം ഓടിച്ചിരുന്ന ലോറി മറിഞ്ഞായിരുന്നു അപകടം. മോഹനൻ വാസുദേവൻ ലത ദേവദാസൻ ദമ്പതികളുടെ മകനാണ്. അനഖ വിജയകുമാർ ആണ് ഭാര്യ