ആരോഗ്യവും ആത്മവിശ്വാസവുമുള്ള സ്ത്രീസമൂഹമെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് നഗരസഭ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച വനിതാ ഫിറ്റ്നസ് സെന്റര്‍ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ശാരീരിക ക്ഷമത വർധിപ്പിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ നഗരസഭ ഒരുക്കിയ ഫിറ്റ്‌നസ് സെന്റർ പ്രദേശത്തെ വനിതകൾ ഉപയോഗപെടുത്തണമെന്ന് മന്ത്രി പറഞ്ഞു.