എസ്.വൈ.എസ് പ്രകടനം സംഘടിപ്പിച്ചു

സമസ്ത കേരള സുന്നീ യുവജന സംഘം പ്ലാറ്റിനം ജൂബിലി പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചരണഭാഗമായി വർക്കല സോൺ കമ്മിറ്റിക്ക് കീഴിൽ ആരവം എന്ന പേരിൽ കല്ലമ്പലം ജംഗ്ഷനിൽ പ്രകടനം സംഘടിപ്പിച്ചു.

ജില്ലാ സംഘടനാകാര്യ സെക്രട്ടറി സയ്യിദ് മുഹമ്മദ്‌ ജൗഹരി, അനീസ് സഖാഫി, നൗഫൽ മദനി, എസ്. സിയാദ്, സകീർ ഹുസൈൻ, അഷ്റഫ് സഖാഫി, അഹ്‌മദ്‌ ബാഖവി, നസീമുദ്ദീൻ ഫാളിലി, സഫീർ മുസ്‌ലിയാർ, ജാബിർ അസ്ഹരി, നുജുമുദ്ദീൻ സൈനി എന്നിവർ നേതൃത്വം നൽകി