പോക്സോ കേസിലെ പ്രതിയെ കല്ലമ്പലം പോലിസ് അറസ്റ്റ് ചെയ്തു.

കല്ലമ്പലം : നാവായിക്കുളം കോട്ടറക്കോണം സാമിയാർ കുന്ന് കുന്നുവിള പുത്തൻ വീട്ടിൽ യൂസഫ്‌ (47) ആണ് അറസ്റ്റിലായത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ ആശൂപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.ഡോക്ടർ അറിയിച്ചതിനെതുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.കല്ലമ്പലം സി.ഐ യുടെ നേതൃത്വത്തിൽ എസ്.ഐ രജിത്ത്, എസ്.സി.പി.ഒ മാരായ അനിൽകുമാർ, സുലാൽ,അജിത്ത്, സോളിമോൾ,ധന്യ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.