വർക്കല. ഹെലിപാഡ് കുന്നിൽ നിന്നും താഴെ കടലിലേക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് കുന്നിൻ മുകളിൽ നിന്നും ചാടിയത്. ആൺ സുഹൃത്ത് ബസന്ത് ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിൽ എത്തിയ യുവതി സംസാരിച്ചു കൊണ്ടു നിൽക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീഴ്ചയിൽ സാരമായി പരിക്കേറ്റ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.