എഴുമണിക്കുള്ള അവസാന ബുള്ളറ്റിന്‍ വായിച്ച് ഹേമലത ദൂരദർശന്റെ പടിയിറങ്ങി

ഈ മുഖം ഓർക്കാത്ത ഒരു മലയാള ടെലിവിഷൻ തലമുറ ഉണ്ടാകില്ല. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ഹേമലത ..

നാല് പതിറ്റാണ്ടോളം നീണ്ട മലയാളം വാര്‍ത്താവായനയ്ക്ക് വിരാമമിട്ട് പ്രിയപ്പെട്ട ഹേമലത  ഇന്നലെ തിരുവനന്തപുരം ദൂരദര്‍ശന്‍റെ പടിയിറങ്ങി. ഇന്നലെ വൈകീട്ട് എഴുമണിക്കുള്ള അവസാന ബുള്ളറ്റിന്‍ വായിച്ചാണ് മടക്കം.

എല്ലാരോടും യാത്ര പറയുമ്പോൾ കണ്ണു നിറഞ്ഞിരുന്നു . സ്വകാര്യ ചാനലുകളിൽ ഉയർന്ന തസ്തികയും ശമ്പളവും വാഗ്ദാനം ലഭിച്ചിട്ടും ദൂരദർശനോടൊപ്പം എന്നും നിൽക്കാൻ ആഗ്രഹിച്ച സൗമ്യ മുഖമാണ് ഹേമചേച്ചി. മലയാളികള്‍ക്ക് ഇതൊരു നഷ്ടസ്മൃതിയാണ്. സ്വകാര്യ ചാനലുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനില്‍ ദിനം പ്രതി പ്രേക്ഷകര്‍ കണ്ട് പരിചയിച്ച മുഖമാണിത്.

ഇപ്പോള്‍ തിരുവനന്തപുരം ദൂരദർശന്റെ അസി.ന്യൂസ് എഡിറ്റര്‍ ആയി തുടരവേയാണ് ഹേമലത  ദൃശ്യ വാർത്താ മാധ്യമരംഗത്തെ നിറവാർന്ന കാലം നല്കി പടിയിറങ്ങുന്നത്...

മറക്കില്ല ഒരു മലയാള ടെലിവിഷൻ തലമുറ ഈ മുഖം ഉറപ്പ്. പ്രിയ ഹേമലതയ്ക്ക്  സ്നേഹാഭിവാദ്യങ്ങൾ