ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ഇരുടീമും മൂന്ന് സ്പിന്നർമാരെ കളത്തിലിറക്കിയിട്ടുണ്ട്. ഇന്ത്യൻ നിരയിൽ സ്പിന്നർമാരായി രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും കളിക്കും.
ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസർമാർ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം യശസ്വി ജയ്സ്വാൾ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലെത്തും. വിരാട് കോഹ്‌ലിക്ക് പകരം നാലാം നമ്പറിൽ കെ എൽ രാഹുൽ കളിക്കും. കെ എസ് ഭരത് ആണ് വിക്കറ്റ് കീപ്പർ.
ഇന്ത്യൻ ടീം: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ്, ടോം ഹാർട്ട്ലി, റെഹാൻ അഹമ്മദ്, മാർക്ക് വുഡ്, ജാക്ക് ലീച്ച്.