ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ ഇന്നലെ വൈകിട്ട് അഞ്ചിന് ആരംഭിച്ച പ്രൗഢ ഗംഭീര ചടങ്ങിൽ പത്മശ്രീ. മമ്മൂട്ടിയാണ് മുഖ്യാതിഥിയായെത്തിയത് . പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് മത്സരങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായി നടന്നത്.
ഇരുന്നൂറ്റി അഞ്ച് വിധി കർത്താക്കളും കലോൽസവത്തിന്റെ ഭാഗമായി.
ജഡ്ജസിനെതിരെ ഒരു പരാതി പോലും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
ഇരുപത് കമ്മിറ്റികളാണ് മേളയുടെ പ്രവർത്തനങ്ങളെല്ലാം ഏറ്റെടുത്തത്. ഒന്നിനൊന്ന് മികവാർന്ന പ്രവർത്തനം കമ്മിറ്റികൾ ഉറപ്പാക്കി. ആകെ പന്ത്രണ്ടായിരത്തി നൂറ്റി ഏഴ് വിദ്യാർത്ഥികൾ കലോൽസവത്തിന്റെ
ഭാഗമായി.
ഇരുപതിനായിരത്തിലധികം പേർക്കാണ് ഓരോ നേരവും ഭക്ഷണം നൽകിയത്. പരാതി രഹിത ഫെസ്റ്റിവലാണ് ഇത്തവണത്തേത്. അഭൂതപൂർവ്വമായ ജനപങ്കാളിത്തമാണ് വേദികളിലെല്ലാം അനുഭവപ്പെട്ടത്.