പരീക്ഷ എഴുതാന്‍ പരംജിത് കൗര്‍ എന്ന യുവതിക്ക് പകരം സ്ത്രീരൂപത്തില്‍ എത്തിയത് കാമുകന്‍ അംഗ്രേസ് സിംഗാണ്. ചുണ്ടില്‍ ലിപ്സ്റ്റിക്കും പുരട്ടി, കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞ് സ്ത്രീ രൂപത്തിലാണ് ഇയാള്‍ എത്തിയത്. വ്യാജ വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് എന്നിവയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍മാര്‍ പോലീസില്‍ അറിയിച്ചതോടെയാണ് യുവാവ് പിടിയിലായത്. പരംജിത് കൗര്‍ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ എല്ലാം വ്യാജമായി ഉണ്ടാക്കിയാണ് പരീക്ഷയെഴുതാന്‍ എത്തിയെങ്കിലും ബയോമെട്രിക് യന്ത്രം ചതിക്കുകയായിരുന്നു. കാമുകിയുടെ വിരലടയാളമാണ് പണി കൊടുത്തത്. വിരലടയാളം പൊരുത്തപ്പെടാതെ വന്നതോടെ ഇന്‍വിജിലേറ്റര്‍മാര്‍ ആള്‍മാറാട്ടം കയ്യോടെ പൊക്കി. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.