സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 46,400 രൂപയാണ് വില. ഒരു ഗ്രാമിന് 5,800 രൂപയും. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. വന്‍തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല.താൽക്കാലികമായി വില ഇടിഞ്ഞാലും സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഈ വർഷം ഉയരാൻ ഒരുങ്ങുകയാണ് എന്നാണ് സൂചനകൾ. പണപ്പെരുപ്പത്തിനെതിരെ സുരക്ഷിതമായ നിക്ഷേപം എന്നത് സ്വർണത്തിന് നേട്ടമാകും.
അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല . ഒരു ഗ്രാം വെള്ളിക്ക് 78 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 780 രൂപയും ഒരു കിലോഗ്രാമിന് 78,000 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയായിരുന്നു വില.