ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ തല പുറത്തേക്കിട്ടപ്പോൾ പോസ്റ്റിൽ തട്ടി പരുക്കേറ്റ ബാലൻ മരിച്ചു.

പുല്ലമ്പാറ തലേക്കുന്നില്‍ വൈഷ്ണവത്തില്‍ ദീപു, ശാന്തികൃഷ്ണ എന്നിവരുടെ ഏക മകന്‍ ഡി.എസ്. വൈഷ്ണവ് (7) ആണ് മരിച്ചത്. വേറ്റിനാട് എംജിഎം സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകിട്ട് കുട്ടിയും മാതാവും ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തല പുറത്തേക്കിടുകയും പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. വിദേശത്തുള്ള പിതാവ് ദീപു ഇന്നു നാട്ടിലെത്തിയതിനു ശേഷം സംസ്‌കാരം നടക്കും.