ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി. ഈ വര്‍ഷം തന്നെ മാള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമിറ്റില്‍ സംബന്ധിച്ച ശേഷം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.