ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം യശസ്വി ജയ്‌സ്വാൾ ഓപ്പണറാകും. ഇക്കാര്യം ഇന്നലെ വാർത്താസമ്മേളനത്തിൽ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ എത്താനാണ് സാധ്യത. ഗില്‍ കളിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ പരിഗണിച്ചേക്കും. മൂന്നാം നമ്പറിൽ ഗിൽ ആണ് കളിക്കുന്നതെങ്കിൽ സഞ്ജുവിന് അഞ്ചാം നമ്പറാണ് സാധ്യത.നാലാം നമ്പറില്‍ തിലക് വര്‍മയ്ക്കാണ് സാധ്യത കൂടുതൽ. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്താൻ കഴിയുന്ന റിങ്കു സിംഗ് ആറാമനായി ക്രീസിലേക്ക് എത്തിയേക്കും. സഞ്ജു ഉള്ളതിനാൽ ജിതേഷ് ശർമ്മയ്ക്ക് അവസരം ലഭിച്ചേക്കില്ല. ഓൾ റൗണ്ട് മികവുള്ള അക്സര്‍ പട്ടേലാകും ഏഴാമൻ. ബൗളിംഗ് വിഭാഗത്തിൽ രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവർ അന്തിമ ടീമിലെത്തിയേക്കും