റിപബ്ലിക് ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ രാജീവ് ഗാന്ധി കൾചറൽ സെന്ററിന് മുന്നിൽ മണ്ഡലം പ്രസിഡന്റ് ശ്രീ. മേവർക്കൽ നാസറും ഡിസിസി മെമ്പർശ്രീ. എം കെ ജ്യോതിയും ചേർന്ന് പതാക ഉയർത്തി. തുടർന്ന് മുൻ മണ്ഡലം പ്രസിഡണ്ട് ശ്രീ.ജാബിർ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശ്രീ. അമീർ മുഹമ്മദ്, ജെ.സുരേന്ദ്രകുറിപ്പ്, അഡ്വക്കേറ്റ് നാസമുദ്ദീൻ, താഹിർ, അസീസ് പള്ളിമുക്ക്, സബീർ ഖാൻ, സലിം തുടങ്ങിയവർ സംബന്ധിച്ചു.