കിളിമാനൂർ, എള്ളുവിള, കീഴ്മണ്ണടി കുന്നുവിള വീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന അനന്ദു (23) വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 30 ന് പുലർച്ചെ ഒരു മണിക്ക്
കീഴ് മണ്ണടി ആറിന് സമീപമായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം വഴക്കിടുകയും, തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പ്രതി മൺവെട്ടി കൈകൊണ്ട് ജയകുമാറിന്റെ തലയ്ക്കടിച്ചു വീഴ്ത്തുകയും, പ്രതിയുടെ സുഹൃത്തുക്കളും ചേർന്ന് തറയിലിട്ട് ക്രൂരമായി മർദ്ദിക്കുകയമായിരുന്നു. അടിയേറ്റ് തലയോട്ടി പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിക്കുകയും മർദ്ദനത്തിൽ പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ജയകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയും കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഒളിവിൽ പോയ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റങ്ങൾ ഡിവൈഎസ്പി ജയകുമാറിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ രജിത്ത് കെ. നായർ, രാജീ കൃഷ്ണ, നജീം എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.