കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടവുമായി കെ ടി സി ടി ഹയർ സെക്കൻഡറി സ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ കൂടിയാട്ടം,പൂരക്കളി, ഒപ്പന, ഉറുദു പ്രസംഗം, ഉറുദു കവിതാ രചന, മാപ്പിളപ്പാട്ട്,നാടോടി നൃത്തം എന്നീ ഇനങ്ങളിലായി 33 വിദ്യാർത്ഥികളാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. വിജയികളെ സ്കൂൾ ചെയർമാൻ എ നഹാസ് കൺവീനർ യു അബ്ദുൽ കലാം പ്രിൻസിപ്പാൾ എം എസ് ബിജോയ് വൈസ് പ്രിൻസിപ്പാൾ ബിന്ദു ഡി എസ് കലോത്സവം കൺവീനർ സുമേഷ് എന്നിവർ അനുമോദിച്ചു.