കായംകുളം .രൺജീത് ശ്രീനിവാസൻ കൊലക്കേസിൽ വധശിക്ഷ വിധിച്ച മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി ശ്രീദേവിയുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ ഏർപ്പെടുത്തി. കായംകുളം ഡിവൈഎസ്പി പി അജയ് നാഥിനാണ് സുരക്ഷാ ചുമതല.
ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസുകാർ 24 മണിക്കൂറും സുരക്ഷ ചുമതലയിൽ ഉണ്ടാകും.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണികളെ തുടർന്നാണിത്. വിധിക്ക് പിന്നാലെ ജഡ്ജികെതിരെ നിരവധി പോസ്റ്റുകൾ വന്നിട്ടുണ്ട്.