കല്ലമ്പലം വർക്കല റോഡിൽ വടശ്ശേരികോണത് ഓട്ടോയും ബസും കൂട്ടിയിടിച്ച അപകടത്തിൽ ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരണപെട്ടു .പുതുശ്ശേരിമുക്ക് സ്വദേശി സുബൈറാണ് മരണപെട്ടത്. ഇന്നലെ ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം....വർക്കല ഭാഗത്തേക്ക് പോകുകയിരുന്ന ഓട്ടോക്ക് മുന്നിലേക്ക് വടശ്ശേരികോണത്തു വെച്ച് റോഡ് വക്കിൽ പാർക്ക് ചെയ്യാൻ ശ്രെമിച്ച സ്കൂട്ടി യാത്രിക റോഡിലേക്ക് വീണു.കൂട്ടിയിടി ഒഴിവാക്കാൻ ഓട്ടോ വലത് ഭാഗത്തേക്ക് വെട്ടിച്ചപ്പോൾ എതിർ ദിശയിൽ നിന്ന് വന്ന പ്രൈവറ്റ് ബസിൽ ഇടിക്കുകയായിരുന്നു....ഗുരുതരമായി പരിക്കെറ്റ ഓട്ടോ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെയോടെ മരണപെടുകയായിരുന്നു