ദുബൈ: ദുബൈയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ദുബൈയിലെ അല്‍ ഖൂസ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമീപമുള്ള വെയര്‍ഹൗസിലാണ് തീപടര്‍ന്നു പിടിച്ചത്. തീപിടിത്തത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖില്‍ നാല് വാഹനങ്ങള്‍ക്ക് തീപിടിച്ചിരുന്നു. രണ്ട് ട്രെയിലറുകള്‍, ഒരു ബസ്, ജലീബ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.