മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും.ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വർണ വില 46,240 രൂപയിലേക്ക് ഉയർന്നത്.
​ഗ്രാമിന് 10 രൂപയാണ് വിലയിലുണ്ടായ വർധനവ്. തുടർന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വർണം വിലയിൽ ഉയർച്ച താഴ്ചകൾ പ്രകടമായിരുന്നു.

ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. അതേസമയം വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 77 രൂപയാണ് വെള്ളി വില.