സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം തട്ടത്തുമലയിൽ ബൈക്കിടിച്ച് റിട്ട.അധ്യാപിക മരിച്ചു

കിളിമാനൂർ തട്ടത്തുമല മറവക്കുഴി ശ്രീധന്യത്തിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ ഗിരിജ (70) ആണ് മരിച്ചത്

 ആനാകുടി സ്കൂളിലെ റിട്ട.അധ്യാപികയാണ് 


ഇന്ന് രാവിലെയായിരുന്നു അപകടം

ലാബിൽ പോകുന്നതിനായി തട്ടത്തുമലയിൽ എത്തി റോഡ് മുറിച്ച് കിടക്കുന്നതിനിടയിലായിൽ ബൈക്കിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

 ഉടനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

 മറവക്കുഴി റസിഡൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗവും എൻഎസ്എസ് കര യോഗം വനിതാ സംഘം പ്രസിഡൻറുമാണ്

 മകൻ ധനീഷ് മകൾ ധന്യ