പൂരപറമ്പുകളെ ഇളക്കിമറിച്ച് രമണനും ദശമൂലം ദാമുവുമുള്‍പ്പെടെയുള്ള ഭീമന്‍ പാവകള്‍

പൂരപറമ്പുകളെ ഇളക്കിമറിച്ച് ഭീമന്‍ പാവകള്‍ നിറഞ്ഞ കയ്യടി നേടുകയാണ്. മലയാള സിനിമയിലെ നമ്മളെ വിസ്മയിപ്പിച്ച വിവിധ കഥാപാത്രങ്ങള്‍ പാവയിലൂടെ പൂരപ്പറമ്പുകളില്‍ എത്തുമ്പോള്‍ നിറഞ്ഞ സ്വീകരണമാണ് ഇവയ്ക്ക് ലഭിക്കുന്നത്.
രമണനും ദശമൂലം ദാമുവും ഷാജി പാപ്പനും കീലേരി അച്ചുവുമൊക്കെയാണ് പൂരപറമ്പുകളെ കൈയിലെടുക്കുന്നതില്‍ ഹൈലൈറ്റ്. വേഷത്തോടൊപ്പം ഡയലോഗും ചേര്‍ത്തുള്ള ഇവരുടെ എന്‍ട്രി സമൂഹമാധ്യമങ്ങളിലും വൈറലാണ്.