കുറവൻ കുഴിയിൽ നിന്നും കിളിമാനൂരിലേക്ക് വന്ന ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.
ഓട്ടോയിൽ സഞ്ചരിച്ചിരുന്ന എറണാകുളം കൂത്താട്ടുകുളം സ്വദേശി ജോബ് (57), കോഴിക്കോട് സ്വദേശി ഉസ്മാൻ (42), ഓട്ടോ ഡ്രൈവർ കിളിമാനൂർ പുളിമാത്ത് സ്വദേശി മധു (52) എന്നിവർക്കാണ് വാഹനാപകടത്തിൽ പരിക്കുപറ്റിയത്. ഇവരെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി ഉസ്മാന് തലയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഉസ്മാനും,ജോബും കിളിമാനൂർ കുറവൻകുഴിയിലെ വഴിയോരക്കടയിൽ ജീവനക്കാരാണ്.