സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി പൊതുനിരത്തുകളിൽ വാഹനഅഭ്യാസങ്ങൾ കാണിക്കുന്നവർ ശ്രദ്ധിക്കുക. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നതുമായ അഭ്യാസങ്ങൾ നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുന്നതാണ്.
പരിശോധനകളിലൂടെ മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചുവരുന്നു. ഇത്തരം അഭ്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 എന്ന നമ്പറിൽ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുക.