തമിഴ്നാട്: പന്തല്ലൂരിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. കഴിഞ്ഞ ദിവസം കുട്ടിയെ കൊലപ്പെടുത്തിയ പുലിയെയാണ് മയക്കുവെടിവച്ച് പിടികൂടിയത്. എന്നാൽ ഒരു പുലിയെ പിടിച്ചത് കൊണ്ട് പ്രശ്നപരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. പുലിയെ കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. കൂടുതൽ പുലികളുടെ സാന്നിധ്യമുണ്ടെന്നും ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് രക്ഷിതാവിനൊപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ അഞ്ചിടത്താണ് പുലിയുടെ ആക്രമണമുണ്ടായത്.