തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അച്ഛനും സഹോദരങ്ങളും പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ ആലമുക്ക് സ്വദേശി മുഹമ്മദ് തൗഫിക്കാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ യുവാവിന്റെ രണ്ട് സഹോദരങ്ങളെയും പിതാവിനെയും കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീടിന് പിന്നിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ സഹോദരനാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മുഹമ്മദ് തൗഫീക്കിന്റെ വീട്ടിൽ അടിപിടി നടന്നിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056