കല്ലമ്പലം കുടവൂര്‍ സ്വദേശികളായ പ്രദീപ്,അന്‍സാര്‍ എന്നിവര്‍ ആണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. പുതുവത്സരാഘോഷത്തിനിടെ ആണ് അഞ്ചംഗ സംഘം യുവാക്കളെ ആക്രമിച്ചത്. നൗഫല്‍, മനു, മുഹമ്മദ്, വിഘ്‌നേഷ്, കൃഷ്ണപ്രസാദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കുടവൂര്‍ ഡീസന്‍റ് മുക്ക് ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. യുവാക്കളെ മരക്കമ്ബുകൊണ്ട് പരിക്കേല്‍പിച്ച ശേഷം വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കല്ലമ്പലം പൊലീസ് ഇന്നലെ ഞാറായിക്കോണത്തുള്ള വീട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.