മടവൂർ വില്ലേജില്‍ പനപ്പാംകുന്ന് ചരുവിള വീട്ടില്‍ ഗണപതി എന്ന ബിനു (36), കിളിമാനൂർ പനപാംകുന്ന് തൊടിയില്‍ വീട്ടില്‍ വിശ്വം എന്ന ലിനിൻ കുമാർ (36), പനപ്പാൻകുന്ന് തൊടിയില്‍വീട്ടില്‍ കുട്ടത്തി എന്ന അനില്‍കുമാർ (30) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കിളിമാനൂർ പനപ്പാംകുന്നിലുള്ള പന്നി ഫാം ഉടമയായ പാരിപ്പള്ളി റോസ് ലാൻഡില്‍ ബൈജു (51) വിനെയാണ് മൂന്നംഗസംഘം ക്രൂരമായി മർദിച്ച് അവശനാക്കിയത്. ഞായറാഴ്ച വൈരുന്നേരമാ യിരുന്നു സംഭവം. ബൈജു പനപ്പാംകുന്ന് നടത്തിവന്നിരുന്ന പന്നിഫാമില്‍ വേസ്റ്റ് കൊണ്ടുവരുന്നു എന്ന് ആരോപിച്ച് മുൻപും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്ന പ്രതികള്‍ സംഘടിച്ച് എത്തി ഉടമയായ ബൈജുവിന് ആക്രമിക്കുകയായിരുന്നു.