നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ ഇന്നലെ രാത്രിയോടെ നടന്ന വാഹനാപകടത്തിൽ മണമ്പൂർ എംൽഎ
പാലത്തിനു സമീപം പൊയ്ക്‌കവിള വീട്ടിൽ
അരുൺ (28) ആണ് മരണപെട്ടത്
തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും പാരിപ്പള്ളി ഭാഗത്തേക്ക് പോയ ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ
ആഘാതത്താൽ ബൈക്കിൽ ഉണ്ടായിരുന്ന യുവാക്കൾ മറ്റൊരു സൂപ്പർഫാസ്റ്റ് ബസ്സിന്റെ മുൻഭാഗത്ത് തട്ടി തെറിച്ച് റോഡിൽ വീഴുകയായിരുന്നു
പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലായിരുന്ന അരുൺ രാത്രിയോടെ മരണത്തിനു കീഴടങ്ങി. സഹ യാത്രികൻ ചന്തു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്